കൊച്ചി :- ആഗോള ടെക് കമ്പനിയായ ആപ്പിൾ പുതിയ 'ഐഫോൺ 16' സീരീസ് പുറത്തിറക്കി. 128 ജി.ബി യുടെ ബേസ് മോഡലിന് 79,900 രൂപയാണ് ഇന്ത്യയിലെ വില. ഐഫോൺ 16 പ്ലസിനാകട്ടെ 89,900 രൂപയാണ് പ്രാരംഭ വില. കുറെക്കൂടി പ്രീമിയം മോഡലുകളായ ഐഫോൺ 16 പ്രോയുടെ വില 1,39,900 രൂപ മുതലും ഐഫോൺ 16 പ്രോമാക്സ് 1,59,900 രൂപ മുതലുമാണ് ആരംഭിക്കുന്നത്. സെപ്റ്റംബർ 20-ഓടെ പുതിയ ഐഫോൺ ശ്രേണി വില്പനയെത്തും.
ഐഫോൺ ശ്രേണിക്കു പുറമെ, എയർപോഡ്‌സ് 4 ഹെഡ് ഫോണുകൾ, ആപ്പിൾ വാച്ച് സീരീസ് 10 എന്നിവയും അവത രിപ്പിച്ചു. ഏറ്റവും കനംകുറഞ്ഞ ആപ്പിൾ വാച്ചാണ് സീരീസ് 10.ഐഫോൺ 16, 16 പ്ലസ് എന്നിവ എയ്റോസ്പേസ്-ഗ്രേഡ് അലുമിനിയത്തിലാണ് നിർമിച്ചിരിക്കുന്ന ത്. പുതിയ കളർ ഇൻഫ്യൂസ്‌ഡ്ബാക്ക് ഗ്ലാസാണ് മറ്റൊരു ഫീ ച്ചർ. 6.1 ഇഞ്ച് ഡിസ്‌പ്ലേയുമായാ ണ് ഐഫോൺ 16 എത്തുന്ന ത്. 16 പ്ലസ് ആകട്ടെ, 6.7 ഇഞ്ച് ഡിസ്പ്ലേയിലും. രണ്ടാം തലമുറ 3എൻഎം ടെക്നോളജിയിലുള്ള പുതിയ എ18 ചിപ്സെറ്റാണ് ഇരു മോഡലുകൾക്കും കരുത്തേകുന്നത്. 48 മെഗാപിക്സലിൻ്റേതാണ് മെയിൻ ക്യാമറ.
ആപ്പിളിൻ്റെ സ്വന്തം നിർമിതബുദ്ധി (എ.ഐ.) യായ ആപ്പിൾ ഇന്റലിജൻസിൻ്റെ കരുത്തുമായാണ് പുതിയ ഐഫോൺ ശ്രേണി എത്തുന്നത്. ലളിതമായ കമാൻഡി ലൂടെ ടെക്സ്റ്റ്, ഇമേജ്, മറ്റ് കോണ്ടന്റുകൾ എന്നിവ പിന്തുണയ്ക്കുന്നതാണ് ആപ്പിൾ ഇന്റലിജൻസ്. ആൻഡ്രോയ്‌ഡ് ഫോണുകളിൽ ഗൂഗിൾ തങ്ങളുടെ സ്വന്തം എ.ഐ.യായ ജെമിനി സംയോജിപ്പിക്കുന്നതിനിടെയാണ് ആപ്പിളും സ്വന്തം നിർമിതബുദ്ധിയിലൂടെ കുതിപ്പിനൊരുങ്ങുന്നത്.