പയ്യന്നൂർ :- ബാലനടനിലൂടെ സിനിമാ രംഗത്ത് ശ്രദ്ധേയനായ പയ്യന്നൂർ അന്നൂരിലെ ഹരിമുരളിയെ (അപ്പൂസ്- 27) വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.
രസികൻ എന്ന സിനിമയിലൂടെ സൂപ്പർ സ്റ്റാർ ദിലീപിന്റെ കൂടെ അഭിനയിച്ചാണ് അപ്പൂസ് പ്രേക്ഷക ശ്രദ്ധ നേടിയത്. അറിയപ്പെടുന്ന നാടക നടൻ പയ്യന്നൂർ മുരളിയുടേയും, പ്രസന്നയുടേയും മകനാണ് ഹരിമുരളി.
