ആലപ്പുഴ:- അമ്പലപ്പുഴയില്‍ സ്വതന്ത്രനായി മത്സരിക്കുമെന്നു മുതിര്‍ന്ന സി പി എം നേതാവ് ജി സുധാകരന്റെ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പാര്‍ട്ടി മൂല്യങ്ങളെക്കുറിച്ചും ലക്ഷ്യങ്ങളെക്കുറിച്ചും വിശദീകരിച്ച വാര്‍ത്താ സമ്മേളനത്തിന് ഒടുവിലായിരുന്നു സ്വതന്ത്രനായി മത്സരിക്കുമെന്ന പ്രഖ്യാപനം.
മറ്റൊരു മുന്നണിയിലേക്കും പാര്‍ട്ടിയിലേക്കും ഇല്ലെന്ന് അദ്ദേഹം ആദ്യമേ പറഞ്ഞിരുന്നു.താന്‍ പാര്‍ട്ടി ശത്രുവല്ലരക്തസാക്ഷി സഹോദരന്റെ കേസു നടത്തിയത് പാര്‍ട്ടിയല്ലഅനിയന്‍ ഭൂവനേശ്വരനെ കൊലചെയ്ത കോണ്‍ഗ്രസ്സുമായി ചേരുന്നു എന്നു പ്രചാരണംതന്നെ പുറത്താക്കുകയായിരുന്നു ലക്ഷ്യംതദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ തന്റെ പഞ്ചായത്തില്‍ വരെ കനത്ത തിരിച്ചടിയുണ്ടായി.
താന്‍ മന്ത്രിയായപ്പോള്‍ എത്ര പാലങ്ങളും റോഡുകളും ഉണ്ടാക്കി എന്നത് പറയുന്നില്ലകഴിവുള്ളവര്‍ പാര്‍ലിമെന്ററി രംഗത്ത് ഉണ്ടാവണം. പാര്‍ട്ടി ലൈന്‍ സംസാരിക്കാന്‍ പറ്റണംസ്ഥാനാര്‍ഥി ആവാന്‍ പറ്റാത്തതല്ല എന്റെ പ്രശ്‌നം അതൊരു പ്രശ്‌നമേ അല്ലനിങ്ങള്‍ എത്രതവണ ആയി എന്നതല്ല. ആ പദവികള്‍ ഉപയോഗിച്ച് എന്തു ചെയ്തു എന്നതാണ് ചോദ്യംകഴിഞ്ഞ കുറേ ദിവസങ്ങളില്‍ പറയാത്ത കാര്യങ്ങള്‍ വാര്‍ത്തയായി വരുന്നു.
പാര്‍ട്ടി പദവികളില്‍ ഇരുന്നില്ലെ ഇനിയെന്താ വേണ്ടത് എന്നു ചോദിക്കുന്നുരാഷ്ട്രീയം പഠിക്കാതെ പാര്‍ട്ടിയില്‍ വന്നവര്‍ അധിക്ഷേപം ആയുധമാക്കുന്നു.ഒരു രാഷ്ട്രീയപ്രവര്‍ത്തകനോടും താന്‍ മത്സരിക്കുന്ന കാര്യം പറഞ്ഞിട്ടില്ല.ഒരു പ്രതിപക്ഷ നേതാവുമായി സംസാരിച്ചിട്ടില്ലദേശാഭിമാനി തന്റെ വാര്‍ത്തകളൊന്നും കൊടുക്കാറില്ലപെരുമ്പളം പാലത്തില്‍ തന്റെ പങ്ക് അവഗണിച്ചുയു ഡി എഫ് പിന്തുണയോടെ മത്സരിക്കുമെന്ന് ഞാന്‍ ആരോടും പറഞ്ഞിട്ടില്ല
ദൗത്യവുമായി ആരും എന്റെ അടുത്തു വന്നിട്ടില്ലഎം എ ബേബി ഇക്കാര്യങ്ങളൊന്നും സംസാരിച്ചിട്ടില്ലസി എസ് സുജാത രാഷ്ട്രീയ കാര്യങ്ങള്‍ സംസാരിച്ചുനടക്കുന്നതെല്ലാം പ്രചാരണങ്ങളാണ്15 ആം വയസ്സില്‍ പാര്‍ട്ടി മെമ്പറായിപഠിക്കുന്ന കാലത്തേ താന്‍ പ്രാവീണ്യം തെളിയിച്ചു1967 ല്‍ എസ് എന്‍ കോളജില്‍ വച്ചു സജീവ പ്രവര്‍ത്തനം തുടങ്ങിആരും നിര്‍ബന്ധിച്ചിട്ടല്ല പാര്‍ട്ടിയില്‍ ചേര്‍ന്നത്‌ഇത്തവണ തന്റെ ബ്രാഞ്ചില്‍ മെമ്പര്‍ഷിപ്പ് പുതുക്കിയില്ലഇക്കാര്യം ഞാന്‍ ആരോടും പറഞ്ഞില്ലബ്രാഞ്ചിലെ മെമ്പര്‍മാര്‍ ആരോ ആണ് മാധ്യമങ്ങള്‍ക്കു ചോര്‍ത്തി നല്‍കിയത്മെമ്പര്‍ഷിപ്പില്‍ നിന്ന് ഒഴിഞ്ഞു എന്നാല്‍ പാര്‍ട്ടിയില്‍ ഇല്ല എന്ന് അര്‍ഥമില്ലപാര്‍ട്ടി കോണ്‍ഗ്രസ്സുകളിലെ രാഷ്ട്രീയ പ്രമേയവും അടവും തന്ത്രവും അംഗീകരിച്ചാണ് മുന്നോട്ടു പോകുന്നത്.
ഈ ജില്ലയില്‍ ഞാന്‍ പാര്‍ട്ടി ക്ലാസെടുക്കാത്ത ഒരു പഞ്ചായത്തുമില്ലപാര്‍ട്ടിയെ അധിക്ഷേപിക്കാന്‍ ഞാനില്ലഒമ്പതാം പാര്‍ട്ടി കോണ്‍ഗ്രസ്സ് മുതല്‍ പ്രതിനിധിയാണ്ഒരുപാര്‍ട്ടിയിലും ഒരു മുന്നണിയിലും ചേരാനും ഉദ്ദേശിക്കുന്നില്ലചിലര്‍ സദാ കുരന്‍ എന്ന് അധിക്ഷേപിച്ചുരണ്ടായിരത്തോളം അംഗങ്ങളുള്ള താണ് കുടുംബംക്രിമിനലുകളെ ഉപയോഗിച്ച് ചിലര്‍ വ്യക്തി ഹത്യ നടത്തുന്നുവ്യക്തി നടത്തുന്നത് പാര്‍ട്ടി ആയുധമല്ല.വര്‍ഗ സമരമാണ് പാര്‍ട്ടിയുടെ ആയുധം36 വര്‍ഷമായി പാര്‍ട്ടി ക്ലാസ് എടുത്ത ആള്‍. അതിനുവേണ്ടി നിരന്തരം പഠിച്ചുവ്യക്തി ഹത്യക്കെതിരെ ശക്തമായി തിരിച്ചടിക്കുംകമ്യൂണിസ്റ്റുകാര്‍ക്ക് ഗന്ധിജിയുടെ ലാളിത്യംവേണംഅടിയന്തിരാവസ്ഥയുടെ ഏഴാംദിവസം അറസ്റ്റിലായിറോസാപ്പൂ വിരിച്ച പാതയിലൂടെയല്ല വളര്‍ന്നത്.ഒരുതരത്തിലുള്ള വര്‍ഗീയതയുമായി യോജിപ്പില്ലവര്‍ഗീയത ഭൂരപക്ഷമായാലും ന്യൂനപക്ഷമയാലും അപകടകരംഅഭിപ്രായങ്ങള്‍ തുറന്നു പറയുക എന്നത് കമ്യൂണിസ്റ്റുകാരുടെ പ്ലസ് പോയന്റാണ്‌വിപ്ലവകാരികള്‍ നിര്‍ഭയരായി അഭിപ്രായം പറയണം.
പാര്‍ട്ടിയില്‍ അതിനു സ്വാതന്ത്ര്യമുണ്ട്. ആ സ്വാതന്ത്ര്യം ഉപയോഗിച്ചാണ് ഇപ്പോള്‍ താന്‍ പത്രസമ്മേളനം നടത്തുന്നത്.പാര്‍ലിമെന്ററി പ്രവര്‍ത്തനം വിപ്ലവ പാര്‍ട്ടിയുടെ തന്ത്രം മാത്രമാണ്.അടവുപരമയാ ഇത്തരം പ്രവര്‍ത്തനങ്ങള്‍ മാറിക്കൊണ്ടേയിരിക്കുംപാര്‍ലിമെന്ററി ജനാധിപത്യത്തെക്കുറിച്ച് കമ്യൂണിസ്റ്റുകാര്‍ക്ക് കാഴ്ചപ്പാടുണ്ട്‌ജനകീയ ജനാധിപത്യമാണ് പാര്‍ട്ടിയുടെ ലക്ഷ്യം
