പറശ്ശിനിക്കടവ് :- പറശ്ശിനിക്കടവ് പാലത്തിൽ നിന്ന് ചാടിയ യുവാവിനെ രക്ഷപ്പെടുത്തി. കൊളച്ചേരി സ്വദേശിയായ 38 വയസ്സുകാരനാണ് ഇന്ന് ശനിയാഴ്ച പുലർച്ചെ ഒന്നരയോടെ പാലത്തിന് മുകളിൽ നിന്ന് താഴേക്ക് ചാടിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ യുവാവിനെ പാലത്തിന് താഴെയുള്ള തറയിൽ അവശനിലയിൽ കണ്ടെത്തുകയായിരുന്നു.
തളിപ്പറമ്പ് അഗ്നിശമനനിലയത്തിൽ നിന്നും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഹരിനാരായണന്റെ നേതൃത്വത്തിൽ പറശ്ശിനിക്കടവിൽ സർവീസ് നടത്തുന്ന സ്വകാര്യബോട്ട് ജീവനക്കാരുടെ സഹായത്തോടെ കരയിലെത്തിച്ച ശേഷം തളിപ്പറമ്പ് ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
