ബൈക്ക് യാത്രയ്ക്കിടെ കുഴഞ്ഞുവീണ് കയരളം ഒറപ്പടി സ്വദേശി ചികിത്സയിലിരിക്കെ മരണപ്പെട്ടു


മയ്യിൽ :- ബൈക്ക് യാത്രയ്ക്കിടയിൽ കുഴഞ്ഞുവീണുണ്ടായ അപകടത്തിൽ 
കയരളം സ്വദേശി മരണപ്പെട്ടു. ചാലാട് താമസിക്കുന്ന കയരളം  ഒറപ്പടിയിലെ തെക്കേടത്ത് വീട്ടിലെ പരേതനായ കെ.പി നൂർദ്ധീന്റെയും നദീറയുടെയും മകൻ
നാദിർ നൂർദ്ധീൻ (39) ആണ് മരിച്ചത്. കഴിഞ്ഞദിവസം ചാലാട് നിന്നും കണ്ണൂരിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടമുണ്ടായത്. തുടർന്ന് ചികിത്സയിലിരിക്കെയാണ് ഇന്ന് മരണപ്പെട്ടത്.

ഭാര്യ : ഐന 

മക്കൾ : നാദിയ നൂർദ്ധീൻ, നൂർദ്ധീൻ

കബറടക്കം ഒറപ്പടി വെള്ളിക്കോട്ട് ജുമാമസ്‌ജിദ് ഖബർസ്ഥാനിൽ നടക്കും.

Previous Post Next Post