കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് ഹരിതകർമ്മ സേനാംഗങ്ങളുടെ സംഗമം സംഘടിപ്പിച്ചു


കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് ഹരിതകർമ്മ സേനാംഗങ്ങളുടെ സംഗമം സംഘടിപ്പിച്ചു. ആരോഗ്യം വിദ്യാഭ്യാസം സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം.പി പങ്കജാക്ഷന്‍റെ അധ്യക്ഷതയിൽ ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസം സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.സൗമിനി ടീച്ചർ ഉദ്ഘാടനം ചെയ്തു. കുറ്റ്യാട്ടൂർ ഫാമിലി ഹെൽത്ത് സെൻറർ ഇൻസ്പെക്ടർ പ്രകാശൻ ബോധവൽക്കരണ ക്ലാസ് നടത്തി. 

ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി.വി കോമള, മെമ്പർമാരായ കെ അച്യുതൻ, വി.സി ജയപ്രകാശൻ, സി.കെ പ്രദീപൻ, പി.ലതിക, കെ.പി നാരായണൻ, തുടങ്ങിയവർ ആശംസ നേർന്ന് സംസാരിച്ചു. തുടർന്ന് ഹരിതകർമ്മ സേനാംഗങ്ങളുടെ വിവിധ കലാ മത്സരങ്ങൾ അരങ്ങേറി. ക്ലസ്റ്റർ രണ്ട് ഓവറോളും ക്ലസ്റ്റർ 3 വിന്നേഴ്സും നേടി. അസിസ്റ്റന്റ് സെക്രട്ടറി കെ.കെ ഹുസൈൻ സ്വാഗതവും പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ നിത്യരശ്മി നന്ദിയും പറഞ്ഞു.

Previous Post Next Post