കണ്ണൂർ :- കേരള സംഗീത നാടക അക്കാദമി കണ്ണൂർ ജില്ല കേന്ദ്ര കലാസമിതി സംഘടിപ്പിക്കുന്ന കലാസമിതി - കലാകാര സംഗമം മാർച്ച് 17 ചൊവ്വാഴ്ച കണ്ണൂർ ജവഹർ ലൈബ്രറി ഹാളിൽ നടക്കും. വൈകുന്നേരം 4 മണിക്ക് അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി ഉദ്ഘാടനം ചെയ്യും. കേന്ദ്ര കലാസമിതി പ്രസിഡന്റ് ടി.വേണുഗോപാലൻ അധ്യക്ഷത വഹിക്കും.
അക്കാദമിയിൽ അഫിലിയേഷൻ ഉള്ള 10 കലാസമിതികൾക്ക് ബെസ്റ്റ് ഫർഫോമൻസ് അവാർഡ് നൽകും. 14 മുതിർന്ന നാടക കലാകാരന്മാരെ ചടങ്ങിൽ വെച്ച് ആദരിക്കും. തുടർന്ന് പ്രശ്സ്ത നാടൻ പാട്ട് കലാകാരി പൊന്നാമ്പല അവതരിപ്പിക്കുന്ന നാടൻപാട്ട് അരങ്ങേറും.
