കമ്പിൽ :- മുൻ MLA സ.സി.പി. മൂസാൻകുട്ടിയുടെ 18 ആമത് ചരമ വാർഷിക ദിനം ആചരിച്ചു.
പാട്ടയത്ത് നടന്ന അനുസ്മരണ പരിപാടി CPIM സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ സ. എം.വി.ജയരാജൻ ഉദ്ഘാടനം ചെയ്തു. എ. കൃഷ്ണൻ സ്വാഗതം പറഞ്ഞു. എം.ദാമോദരൻ അധ്യക്ഷനായി. CPIM മയ്യിൽ ഏരിയ സെക്രട്ടറി എൻ. അനിൽകുമാർ, കെ.രാമകൃഷ്ണൻ മാസ്റ്റർ, പി.വി. വത്സൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.
