കണ്ണൂർ:-എല്ലാ വാർഡിലും മികച്ച വായനശാലകൾ എന്ന ലക്ഷ്യവുമായി പീപ്പിൾസ് മിഷൻ ജില്ലയിലെ പുതിയതായി ആരംഭിച്ച, തിരഞ്ഞെടുത്ത വായനശാലകൾക്ക് പുസ്തകങ്ങൾ വിതരണം ചെയ്തു. കണ്ണൂർ ജില്ലയിൽ പുതിയതായി ആരംഭിച്ച 30 വായനശാലകൾ പുസ്തകങ്ങൾ ഏറ്റുവാങ്ങി. 20,000 മുതൽ 25,000 രൂപ വരെ മുഖവില വരുന്ന പുസ്തകങ്ങളാണ് ഓരോ വായനശാലകൾക്കും വിതരണം ചെയ്തത്.
ഇരിക്കൂർ, രാമന്തളി, കുറ്റിയാട്ടൂർ, അഞ്ചരക്കണ്ടി, ചെറുപുഴ, മാലൂർ, കൊട്ടിയൂർ, ഉളിക്കൽ, അയ്യൻകുന്ന്, ചപ്പാരപ്പടവ്, ഏഴോം, കൂടാളി, ചെമ്പിലോട്, ധർമ്മടം, കുറുമാത്തൂർ, പേരളശ്ശേരി പേരാവൂർ, പയ്യാവൂർ പഞ്ചായത്തുകളിലെയും ശ്രീകണ്ഠാപുരം, തലശ്ശേരി, പാനൂർ, ഇരിട്ടി മുനിസിപ്പാലിറ്റികളിലെയും വായനശാലകളാണ് പുസ്തകം ഏറ്റു വാങ്ങിയത്.ജില്ലാ പഞ്ചായത്ത് ഹാളിൽ രജിസ്‌ട്രേഷൻ, മ്യൂസിയം, പുരാരേഖാ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ഡോ. വി ശിവദാസൻ എം പി അധ്യക്ഷത വഹിച്ചു.
മുൻ മന്ത്രി ഇ പി ജയരാജൻ വിശിഷ്ടാതിഥിയായി. കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ എൻ ചന്ദ്രൻ, കേരള യുവജന കമ്മീഷൻ ചെയർമാൻ എം ഷാജർ, ചേംബർ ഓഫ് കോമേഴ്സ് ട്രെഷറർ നാരായണൻ കുട്ടി, കോർപറേഷൻ കൗൺസിലർ ബീന എന്നിവർ മുഖ്യാതിഥികളായി. രാകേഷ് സ്വാഗതവും ഡോ ആർ വി ബിന്ദു നന്ദിയും പറഞ്ഞു.
പടം: എല്ലാ വാർഡിലും മികച്ച വായനശാലകൾ എന്ന ലക്ഷ്യവുമായി പീപ്പിൾസ് മിഷൻ ജില്ലയിലെ പുതിയതായി ആരംഭിച്ച, തിരഞ്ഞെടുത്ത വായനശാലകൾക്ക് പുസ്തകങ്ങൾ വിതരണം ചെയ്യുന്ന പരിപാടി ജില്ലാ പഞ്ചായത്ത് ഹാളിൽ രജിസ്‌ട്രേഷൻ, മ്യൂസിയം, പുരാരേഖാ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു
