തിരുവനന്തപുരം :- കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്ന മുഖ്യപ്രതിയെ വിഴിഞ്ഞം പൊലീസിലെ അഞ്ചംഗ സംഘം സാഹസികമായി ഒഡീഷയിൽ നിന്ന് പിടികൂടി. ഒഡീഷയിലെ കോരാപൂർ സ്വദേശി മഹേന്ദ്ര സിസ (21) യെയാണ് പിടികൂടി വിഴിഞ്ഞത്തെത്തിച്ചത്.
ജനുവരി 10ന് കോവളം മുക്കോല ബൈപ്പാസിൽ നാല് കിലോഗ്രാം കഞ്ചാവും പൂന്തുറയിൽ നിന്ന് 53 കിലോഗ്രാം കഞ്ചാവ് ശേഖരവും സിറ്റി ഡാൻസാഫ് സംഘം പിടികൂടിയ സംഭവത്തിലെ അന്വേഷണത്തിനൊടുവിലാണ് മുഖ്യ പ്രതി പിടിയിലായത്. ബൈപ്പാസിൽ നിന്ന് പിടിയിലായ മുജീബിനെ ചോദ്യം ചെയ്തപ്പോഴാണ് മഹേന്ദ്ര സിസയെ കുറിച്ച് വിഴിഞ്ഞം പോലീസിന് വിവരം ലഭിച്ചത്. തുടർന്ന് നടന്ന അന്വേഷണത്തിൽ സുഹൃത്തിൽ നിന്ന് ഫോട്ടോയും ഫോൺ നമ്പരും കണ്ടെത്തിയ വിഴിഞ്ഞം പൊലീസ് സംഘം പ്രതിയെ തേടി ഒഡീസയിലെത്തുകയായിരുന്നു.
