കൊളച്ചേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ നണിയൂരിൽ ജ്ഞാനദീപം വായനശാല & ഗ്രന്ഥാലയം ഉദ്ഘാടനം ചെയ്തു. കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പർ കെ.താഹിറ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രസിഡന്റ് ഇ.വിനീഷ് അദ്ധ്യക്ഷനായി. തളിപ്പറമ്പ് താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം പി.വിനോദ് മുഖ്യപ്രഭാഷണം നടത്തി.
ചടങ്ങിൽ വായനശാല സെക്രട്ടറി ഷീജ ഗോവിന്ദ് സ്വാഗതവും കെ.ഷിജു നന്ദിയും പറഞ്ഞു. കെ.ബിജു, ആദിത്യ ഷിജു എന്നിവർ വായനശാലയ്ക്ക് പുസ്തകങ്ങൾ നൽകി.
ഭാരവാഹികൾ
പ്രസിഡന്റ്- വിനീഷ്.ഇ
സെക്രട്ടറി - ഷീജ ഗോവിന്ദ്
വൈസ് പ്രസിഡന്റ് - സന്ദീപ.എ
ജോ. സെക്രട്ടറി - ഷൈന.എ
ട്രഷറർ - ദിനേശൻ.എ