ചേലേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം നടന്നു. തളിപ്പറമ്പ് നിയോജക മണ്ഡലം MLA എം.വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രമീള പി.കെ അധ്യക്ഷത വഹിച്ചു. സാബു വി.വി (അസി. എഞ്ചിനീയർ, PWD Building) റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ: പിയുഷ്.എം, ഡോ: അനിൽ കുമാർ (ജില്ലാ പ്രോഗ്രാം മാനേജർ, NHM കണ്ണൂർ) എന്നിവർ പങ്കെടുത്തു.
വി.കെ സുരേഷ്‌ബാബു (ക്ഷേമകാര്യം, ജില്ലാ പഞ്ചായത്ത്) , കൊളച്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.സജ്‌മ, വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എൽ.നിസാർ, ക്ഷേമകാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ കെ.വി അസ്‌മ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബാലസുബ്രഹ്‌മണ്യൻ, വാർഡ് മെമ്പർ, ഗീത വി.വി മെഡിക്കൽ ഓഫീസർ ഡോ: ഹേമ, എം.അബ്ദുൽ അസീസ്, എം.കെ സുകുമാരൻ, എം.ദാമോദരൻ, പി.സുരേന്ദ്രൻ മാസ്റ്റർ, ഇ.പി ഗോപാലകൃഷ്‌ണൻ തുടങ്ങിയവർ ആശംസയർപ്പിച്ച് സംസാരിച്ചു. കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി അബ്ദുൽ മജീദ് സ്വാഗതവും സെക്രട്ടറി എ.അഭയൻ നന്ദിയും പറഞ്ഞു.