കോടിയേരി ബാലകൃഷ്ണൻ ചരമവാർഷികദിനം നാളെ


കണ്ണൂർ :- സി.പി.എം സംസ്ഥാന സെക്രട്ടറിയും പൊളിറ്റ് ബ്യൂറോ അംഗവുമായിരുന്ന കോടിയേരി ബാലകൃഷ്ണൻ്റെ രണ്ടാം ചരമവാർഷികം ചൊവ്വാഴ്ച ആചരിക്കും. രാവിലെ 8 മണിക്ക് കണ്ണൂർ സ്റ്റേഡിയം കോർണർ കേന്ദ്രീകരിച്ച് പയ്യാമ്പലത്തേക്ക് പ്രകടനം നടക്കും. 8.30-ന് പയ്യാമ്പലത്തെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയും ഉണ്ടായിരിക്കും. 

പി.ബി അംഗം വൃന്ദ കാരാട്ട്, സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ എന്നിവർ പങ്കെടുക്കും. 11.30-ന് കോടിയേരി മുളിയിൽനടയിലെ വീട്ടിൽ കോടിയേരിയുടെ വെങ്കലപ്രതിമ മുഖ്യമന്ത്രി പിണറായി വിജയൻ അനാവരണം ചെയ്യും. വൈകിട്ട് മുളിയിൽ നടയിൽ വൊളൻ്റിയർ മാർച്ചും പ്രകടനവും നടക്കും. പൊതുസമ്മേളനം 4.30-ന് വൃന്ദാ കാരാട്ട് ഉദ്ഘാടനം ചെയ്യും.

കോടിയേരിയുടെ രണ്ടാമത് ചരമവാർഷികം ഒക്ടോബർ 1 ന് സമുചിതമായി ആചരിക്കാൻ CPM ബ്രാഞ്ചുകളുടെ നേതൃത്വത്തിൽ ഒരുക്കങ്ങളായി. കൊളച്ചേരി ലോക്കലിലെ 16 ബ്രാഞ്ചുകളിലും പ്രഭാതഭേരിയോടെ പതാക ഉയർത്തും. പാർടി ഓഫീസുകളും മറ്റു സ്ഥാപനങ്ങളും  ശൂചീകരണം നടത്തും.

രാവിലെ 8 മണിക്ക് പയ്യാംബലത്ത് നടക്കുന്ന പുഷ്പാർച്ചനയിലും അനുസ്മരണ പരിപാടിയിലും കൊളച്ചേരിയിൽ നിന്നും പാർട്ടി പ്രവർത്തകർ പങ്കെടുക്കും.


Previous Post Next Post