മംഗളൂരു :- കൊല്ലൂർ മൂകാംബിക ക്ഷേത്രം ട്രസ്റ്റിയായി മലയാളിയായ പി.വി അഭിലാഷിനെ കർണാ ടക സർക്കാർ വീണ്ടും നിയമിച്ചു. മൂന്നുവർഷത്തേക്കാണ് നിയമനം. കൊട്ടാരക്കര സ്വദേശിയാണ്. 2017-20 ൽ കൊല്ലൂർ ക്ഷേത്ര ട്രസ്റ്റിയായിരുന്നു. മംഗളൂരു എ.ജെ കോളേജ് ഫിസിയോതെറാപ്പി അസോസിയേറ്റ് പ്രൊഫസറാണ്.
രാജീവ് ഗാന്ധി ആരോഗ്യ സർവകലാശാല സിൻഡിക്കേറ്റ് അംഗം, കർണാടക പവർ ട്രാൻസ്‌മിഷൻ കമ്പനിയുടെ ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ അഡ്വ. അഞ്ജലി. അഭിരാമി, ആദിത്രി എന്നിവർ മക്കളാണ്.