കണ്ണൂർ :- പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് ഓൺലൈൻ വഴി പണം തട്ടിയെടുത്തെന്ന് വീണ്ടും പരാതി. കണ്ണൂർ ചൊവ്വ സ്വദേശിനിയുടെ 35.31 ലക്ഷം രൂപയാണ് നഷ്ടമായത്.
ഇൻസ്റ്റഗ്രാമിൽ പരസ്യം കണ്ട് ടെലഗ്രാം വഴി പാർട്ട് ടൈം ജോലി ചെയ്യുന്നതിനായി വിവിധ അക്കൗണ്ടുകളിലേക്ക് പണം നിക്ഷേ പിക്കുകയായിരുന്നു. എന്നാൽ, നിക്ഷേപിച്ച പണമോ വാഗ്ദാനം ചെയ്ത ലാഭമോ നൽകാതെ വഞ്ചിച്ചുവെന്നാണ് കേസ്. കണ്ണൂർ സിറ്റി സൈബർ ക്രൈം പോലീസ് അന്വേഷണം തുടങ്ങി.