മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഗഗൻയാൻ ദൗത്യം ഈ വർഷം തന്നെ - ISRO ചെയർമാൻ എസ്. സോമനാഥ്
ബെംഗളൂരു :- മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഗഗൻയാൻ ഈ വർഷം അവസാനത്തോടെ വിക്ഷേപണത്തിന് തയ്യാറാകുമെന്നും ബോയിങ് സ്റ്റാർലൈനറിന് സംഭവിച്ചത് ആവർത്തിക്കാതിരിക്കാൻ ജാഗ്രതയോടെ മുന്നോട്ടു പോകേണ്ടതുണ്ടെന്നും ഐ.എസ്.ആർ.ഒ. ചെയർമാൻ എസ്.സോമനാഥ് പറഞ്ഞു. ചന്ദ്രനിൽ ഇറങ്ങി മണ്ണും കല്ലും ശേഖരിച്ചു മടങ്ങുന്ന ചന്ദ്രയാൻ നാലാം ദൗത്യം മുൻ ദൗത്യങ്ങളെ അപേക്ഷിച്ച് ശ്രമകരമാണ്. 2028 മാർച്ചിൽ ശുക്രനിലേക്കുള്ള വീനസ് ഓർബിറ്റർ മിഷൻ മാർക്ക്-3 റോക്കറ്റിലാകും വിക്ഷേപിക്കുകയെന്ന് അദ്ദേഹം പറഞ്ഞു.