പോഷകാഹാരക്കുറവ് പരിഹരിക്കലിൽ ഇന്ത്യക്ക് ബിൽ ഗേറ്റ്സിന്റെ 'എ' ഗ്രേഡ്


വാഷിങ്ടൺ :- പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് 'എ' ഗ്രേഡ് നൽകുമെന്ന് മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ്. മറ്റേതു രാജ്യത്തെ സർക്കാരുകളേക്കാളും ഈ വിഷയത്തിൽ ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 

സ്കൂൾ ഉച്ചഭക്ഷണ പദ്ധതിപോലുള്ളവയിലൂടെ ഇന്ത്യ ഇതിനു ശ്രമിക്കുന്നു. പക്ഷേ, ഇനിയും ചെയ്യാനുണ്ടെന്നും ഗേറ്റ്സ് പറഞ്ഞു. ബിൽ ഗേറ്റ്സ് ഫൗണ്ടേഷൻ പുറത്തുവിട്ട സുസ്ഥിരവികസനവുമായി ബന്ധപ്പെട്ട 2024-ലെ വാർഷിക റിപ്പോർട്ടിനെക്കുറിച്ചുള്ള ചോദ്യത്തിന് വാർത്താ ഏജൻസിയായ പി.ടി.ഐ.യോട് മറുപടി പറയുകയായിരുന്നു അദ്ദേഹം.

Previous Post Next Post