പള്ളിപ്പറമ്പ് :- സൈക്കിൾവാങ്ങാൻ സ്വരൂപിച്ചു കൂട്ടിയ പണ്ടാരപ്പെട്ടി പള്ളിപ്പറമ്പ് എ.പി സ്‌റ്റോറിലെ രവീന്ദ്രൻ ചികിത്സാ സഹായനിധിയിലേക്ക് നൽകി മാതൃകയായി പള്ളിപ്പറമ്പ് പേരിക്കണ്ടിയിലെ നബ്ഹാൻ. പുതിയൊരു സൈക്കിൾ വാങ്ങണമെന്ന ആഗ്രഹവുമായാണ് നബ്ഹാൻ പണ്ടാരപ്പെട്ടിയിൽ ഏറെകാലമായി പണം സ്വരൂപിച്ചത്. കഴിഞ്ഞദിവസം ഭണ്ഡാരപെട്ടി പൊട്ടിച്ച് അതിലുണ്ടായിരുന്ന പണം മുഴുവനും രവീന്ദ്രൻ സഹായനിധിയിലേക്ക് നൽകാൻ തീരുമാനിക്കുകയായിരുന്നു. തുക നബ്ഹാൻ ചികിത്സാകമ്മിറ്റി ഭാരവാഹികളെ ഏൽപ്പിച്ചു.
പള്ളിപ്പറമ്പ് ഗവ: എൽ പി സ്‌കൂൾ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ് നബ്ഹാൻ. പേരിക്കണ്ടിയിലെ ബുഷ്‌റ - നൗഷാദ് ദമ്പതികളുടെ മകനാണ്.