ന്യൂഡൽഹി:- അന്തരിച്ച സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ അനുസ്മരിച്ച് കോൺഗ്രസ് നേതാവും ലോക്സഭ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി. ഇന്ത്യ എന്ന ആശയത്തിന്‍റെ കാവലാൾ ആയിരുന്നു യെച്ചൂരിയെന്ന് രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.
സീതാറാം യെച്ചൂരി സുഹൃത്തായിരുന്നു. നമ്മുടെ രാജ്യത്തെ കുറിച്ച് ആഴത്തിൽ ധാരണയുള്ള ഇന്ത്യ എന്ന ആശയത്തിന്‍റെ കാവലാളായിരുന്നു. ഞങ്ങൾ നടത്തിയിരുന്ന നീണ്ട ചർച്ചകൾ എനിക്ക് നഷ്ടമാകും. ദുഃഖവേളയിൽ അദ്ദേഹത്തിന്‍റെ കുടുംബത്തെയും സുഹൃത്തുക്കളെയും അനുയായികളെയും അനുശോചനം അറിയിക്കുന്നു.