ഓണാഘോഷത്തോടനുബന്ധിച്ച് അപകടകരമായ രീതിയിൽ റോഡ് ഷോ നടത്തിയ കോളേജ് വിദ്യാർത്ഥികളുടെ വാഹനങ്ങൾ പിടിച്ചെടുക്കാൻ ഹൈക്കോടതി ഉത്തരവ്


കൊച്ചി :-  കണ്ണൂർ നഹെർ കോളേജിലും കോഴിക്കോട് ഫാറൂഖ് കോളേജിലും ഓണാഘോഷത്തോടനുബന്ധിച്ച് അപകടകരമായ രീതിയിൽ റോഡ് ഷോ നടത്തിയ വാഹനങ്ങൾ പിടിച്ചെടുക്കാൻ ഹൈക്കോടതിയുടെ നിർദേശം. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ എടുത്ത ഹർജിയിൽ ജസ്റ്റിസ് അനിൽ കെ. നരേന്ദ്രനും ജസ്റ്റിസ് പി.ജി. അജിത് കുമാറും അടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.

വാഹനത്തിലുണ്ടായിരുന്നവരുടെ വിവരങ്ങളും അറിയിക്കണം. പോലിസ് മേധാവിയും ഗതാഗത കമ്മിഷണറും നടപടി ഉറപ്പുവരുത്തണമെന്നും കോടതി പറഞ്ഞു. കോളേജിൽ നടത്തിയ റോഡ് ഷോയിൽ നടപടി സ്വീകരിച്ചതായും വാഹനമോടിച്ചയാളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിശോധി ക്കുമെന്നും മോട്ടോർ വാഹനവകു പ്പ് അറിയിച്ചു. ഹർജി സെപ്റ്റംബർ 27-ന് പരിഗണിക്കാൻ മാറ്റി.





Previous Post Next Post