ചേലേരി :- ചേലേരി ബുസ്താനുൽ ഉലൂം സെക്കന്ററി മദ്രസ നബിദിനാഘോഷ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നബിദിനാഘോഷ പരിപാടി 'മദദെ മദീന' സെപ്റ്റംബർ 27, 28 തീയതികളിൽ ചേലേരിയിൽ മർഹൂം ഇബ്രാഹിം കുട്ടി ഹാജി നഗറിൽ നടക്കും. പരിപാടിയുടെ ഭാഗമായി വിളംബര ബൈക്ക് റാലി നാളെ സെപ്റ്റംബർ 27 വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് ബുസ്താനുൽ ഉലൂം മദ്രസ അങ്കണത്തിൽ വെച്ച് ആരംഭിക്കും.
നാളെ മദ്രസ വിദ്യാർത്ഥികളുടെ കലാവിരുന്ന് അരങ്ങേറും. മഹല്ല് പ്രസിഡന്റ് ഹസ്സൻ ഹാജിയുടെ അധ്യക്ഷതയിൽ മഹല്ല് ഖത്തീബ് ഫാസിൽ ഫാളിലി ഉദ്ഘാടനം ചെയ്യും. മഹല്ല് സെക്രട്ടറി സർട്ടിഫിക്കറ്റ് വിതരണം ചെയ്യും.
സെപ്റ്റംബർ 28 ശനിയാഴ്ച സമാപന സമ്മേളനം നടക്കും. മഹല്ല്കമ്മിറ്റി ജോയിൻ സെക്രട്ടറി ഖാലിദ് ഹാജിയുടെ അധ്യക്ഷതയിൽ ശമീം വാഫി ഉദ്ഘാടനം ചെയ്യും. പ്രീ സ്കൂൾ കലാവിരുന്ന്, ഫ്ലവർ ഷോ, ദഫ് & സ്കൗട്ട് മാഷപ്പ്, ആക്ഷൻ സോങ് എന്നിവയും ഉണ്ടായിരിക്കും.