കൊട്ടപ്പൊയിലിലെ കെ.എം അബ്ദുല്ലക്കുട്ടി ബാഖവിക്ക് വിട ; വേർപിരിഞ്ഞത് നേതൃപാടവമുളള പണ്ഡിത പ്രതിഭ


പള്ളിപ്പറമ്പ് :- സുന്നി നേതൃരംഗത്തെ സൗമ്യ മുഖം, ആദർശ വിരോധികളോട് സ്വീകരിച്ചത് കാർക്കശ്യത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നിലപാടും. ഇതായിരുന്നു കെ.എം അബ്ദുല്ലക്കുട്ടി ബാഖവി എന്ന സുന്നി പ്രവർ ത്തകരുടെ പ്രിയപ്പെട്ട ബാഖവി ഉസ്താദ്. ജില്ലയിൽ സുന്നി പ്രസ്ഥാനത്തിന്റെ പരിപാടികൾ ഏതുമാകട്ടെ ബാഖവി ഉസ്താദിന്റ സാന്നിധ്യം ഉറപ്പായിരുന്നു. പരിപാടികളിൽ അദ്ദേഹത്തിന്റെ പങ്കാളിത്തം സംഘാടകർക്ക് നിർബന്ധമായിരുന്നു. പരിപാടികളിൽ സ്വതസിദ്ധമായ പുഞ്ചിരിയോടെ മുൻനിരയിൽ ഉണ്ടാകുമായിരുന്നു. ബാഖവി ഉസ്താദ് ഇല്ലാത്ത സുന്നി സമ്മേളനങ്ങളും സ്ഥാപന പരിപാടികളും ജില്ലയിൽ വളരെ അപൂർവമായി മാത്രമേ നടക്കാറുള്ളൂ. നേതൃനിരയിൽ പ്രവർത്തിക്കുമ്പോഴും പ്രവർത്തകർക്കൊപ്പമായിരുന്നു. പിൻ നിരയിലുള്ള പ്രവർത്തകരോടും കൈപിടിച്ച് സംസാരിച്ച് മാത്രമേ അദ്ദേഹം പരിപാടികളിൽ നിന്ന് മടങ്ങാറുള്ളൂ.

അസുഖ ബാധിതനാകുന്നത് വരെ പ്രസ്ഥാനത്തിന് വേണ്ടി രാവും പകലും ഓടി നടന്ന് പ്രവർത്തിക്കുകയായിരുന്നു. എൻ.അബ്ദുല്ലത്വീഫ് സഅദിക്കു ശേഷം ജില്ലയിലെ സുന്നി പ്രസ്ഥാനത്തിന് കരുത്തും നേതൃത്വവും നൽകി വരുന്നതിനിടെയാണ് അബ്ദുല്ലക്കുട്ടി ബാഖവിയുടെ വേർപാട്.

നീണ്ട കാലം കണ്ണൂർ അബ്റാർ സുന്നി മസ്‌ജിദിൽ ഖത്വീബായി സേവനം ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ഖുതുബയുടെ സൗന്ദര്യം ജുമുഅ നിസ്‌കാരത്തിൽ പങ്കെടുത്തവർ എടുത്തു പറയുന്ന കാര്യമാണ്. അത്കൊണ്ട് തന്നെ അബ്റാറിൽ ജുമുഅ നിസ്ക‌ാരത്തിനെത്തുന്നവരുടെ എണ്ണവും കൂടുതലാണ്. സമസ്ത കേരള സുന്നി യുവജന സംഘത്തിന്റെ കണ്ണൂർ ജില്ലാ പ്രസിഡന്റായി നാല് വർഷം നേതൃത്വം നൽകി. സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെ ജില്ലാ സെക്രട്ടറിയും അൽ അബ്റാർ ജില്ലാ ആസ്ഥാനത്തിന്റെ ഭാരവാഹിയുമായി പ്രവർത്തിച്ചു. താഴെ ചൊവ്വ, കണ്ണൂർ കാമ്പസാർ, കൊല്ലറത്തിക്കൽ എന്നിവിടങ്ങളിൽ മുദർരിസായും പ്രവർത്തിച്ചു. ജാമിഅ സഅദിയ്യ, അൽ മഖർ, കൂത്തുപറമ്പ മഖ്‌ദൂമിയ്യ, കമ്പിതൂൺ അൽ ഫുർഖാൻ തുടങ്ങിയ സ്ഥാപനങ്ങളുടെ ഭാരവാഹിയും പ്രവർത്തകനുമായിരുന്നു. കൊട്ടപ്പൊയിൽ മഹല്ല് മുൻ പ്രസിഡന്റും മഹല്ല് നായിബ് ഖാസിയുമാണ്. കൊട്ടപ്പൊയിൽ മഹല്ല് മുൻ പ്രസിഡന്റും ജില്ലാ നാഇബ് ഖാസിയുമാണ്. ജില്ലയിൽ നിരവധി പള്ളികൾക്ക് ഖിബ്‌ല നിർണയിച്ച് കൊടുത്തിട്ടുണ്ട്.

ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എ പി അബൂബക്കർ മുസ്ല‌ിയാർ, സയ്യിദ് സുഹൈൽ അസഖാഫ്, സയ്യിദ് സഅദുദ്ദീൻ വളപട്ടണം, സയ്യിദ് സഅദ് ഇരി ക്കൂർ, സയ്യിദ് മുഹമ്മദ് ശാഫി ബാഅലവി, സയ്യിദ് ഹാമിദ് ആറ്റ ക്കോയ പാനൂർ, പട്ടുവം കെ പി അബുബക്കർ മുസ്‌ലിയാർ, എ പി അബ്ദുല്ല മുസ്ലിയാർ മാ ണിക്കോത്ത്, എം വി അബ്ദുർറ ഹ്‌മാൻ മുസ്‌ലിയാർ ബാഖവി, വി പി എം ഫൈസി വില്യാപ്പള്ളി, ചിയ്യൂർ ഉസ്താദ്, പി പി അബ്ദുൽ ഹകീം സഅദി, പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി, പി കെ അലികുഞ്ഞി ദാരിമി, അബ്ദുൽ ഹകീം സഅദി, പ്രൊഫ. യു സി.അബ്ദുൽ മജീദ്, എൻ.അശ്റഫ് സഖാഫി കടവത്തൂർ, അബ്ദുൽഗഫൂർ ബാഖവി, മുട്ടിൽ മുഹമ്മദ് കുഞ്ഞി ബാഖവി, അബ്ദുൽകരീം സഅദി ഏണിയാടി, എം.എ വഹാബ്, സി.എം അബ്ദുല്ലമൗലവി ചേരൂർ, കെ അബ്ദുർറശീദ് നരിക്കോട്, സ്വാദിഖ് വെളമുക്ക്, കെ അബ്ദുർറശീദ് ദാരിമി,എ കെ ഹാമിദ്, ഹനീഫ് പാനൂർ,സി കെ എം അശ്റഫ് മൗലവി,അലി മൊഗ്രാൽ, ടി പി അബൂബക്കർ ഹാജി പൊയിലൂർ, കെഉമർ ഹാജി മട്ടന്നൂർ, മുഹമ്മദ് മിസ്ബാഹി ചൊക്ലി, റസാഖ്മാണിയൂർ, റഫീഖ് മാണിയൂർ,അബ്ദുർറശീദ് സഖാഫി മെരുവമ്പായി, നിസാർ അതിരകം, റഫീഖ് അമാനി, അബ്ദുൽഹകീം സഖാഫി, റശീദ് മാണിയൂർ, സമീർ, അംജദ്, പി സിമഹ്‌മൂദ്, മുനവിർ അമാനി, സൈഫുദ്ദീൻ പെരളശ്ശേരി, റമീസ് പാറാൽ, കെ പി കമാലുദ്ദീൻ മുസ്ലിയാർ, ശാഫി ലത്വീഫി നുച്യാട്, പി കെ അബ്ദുർറഹ്മാൻ,പി പി മുഹമ്മദലി മുസ്‌ലിയാർ,എ പി അബ്ദുർറഹീം, സി പിഅബ്ദുൽ മജീദ് മദനി, പി കെഉമർ മുസ്‌ലിയാർ, കാടാച്ചിറഅബ്ദുറഹ്‌മാൻ മുസ്‌ലിയാർ,ഉമർ മുസ്‌ലിയാർ വാരം മുസ്തഫദാരിമി കടാങ്കോട്, ഉമർ പന്നിയൂർ, കണ്ണൂർ കോർപറേഷൻമേയർ മുസിഹ് മഠത്തിൽ,മുസ്ലിം ലീഗ് ജില്ലാ വൈസ്പ്രസിഡന്റ്റ് കെ പി ത്വാഹിർ,കണ്ണൂർ മണ്ഡലം പ്രസിഡന്റ് സിസമീർ, അബ്ദുൽ ബാഖി, കെപി ഉസ്മാൻ ഹാജി തുടങ്ങിയവർ കൊട്ടപ്പൊയിലിലെ വീട്ടിലെത്തി.

Previous Post Next Post