കണ്ണൂർ :- കണ്ണൂരിന് നിറച്ചാർത്ത് നൽകാൻ വീണ്ടും ദസറ ആഘോഷത്തിന് തയാറായി കണ്ണൂർ കോർപ്പറേഷൻ. സംഘാടക സമിതി രൂപീകരണ യോഗം മേയർ മുസ്‌ലിഹ് മഠത്തിൽ ഉദ്ഘാടനം ചെയ്തു. മേയർ ചെയർമാനും ഡപ്യൂട്ടി മേയർ പി.ഇന്ദിര ജനറൽ കൺവീനറായും ടി.ഒ മോഹനൻ കോഓർഡിനേറ്ററും കെ.സി രാജൻ അസി. കോ ഓർഡിനേറ്ററുമായി 501 അംഗ സംഘാടക സമിതി രൂപീകരിച്ചു.
വിവിധ സബ് കമ്മിറ്റികളെയും തെരഞ്ഞെടുത്തു. ഡപ്യൂട്ടി മേയർ പി.ഇന്ദിര അധ്യക്ഷത വഹിച്ചു. ടി.ഒ മോഹനൻ, നോർത്ത് മലബാർ ചേംബർ പ്രസിഡന്റ് ഇ.കെ രമേഷ് കുമാർ, റിജിൽ മാക്കുറ്റി, എം.പി മുഹമ്മദലി, സ്‌ഥിര സമിതി അധ്യക്ഷന്മാരായ എം.പി രാജേഷ്, പി.ഷമീമ, സുരേഷ് ബാബു എളയാവൂർ, സിയാദ് തങ്ങൾ, ഇ.കെ ശ്രീലത, ഷാഹിന മൊയ്‌തീൻ, കൗൺസിലർ പി.കെ അൻവർ, സെക്രട്ടറി ടി.ജി അജേഷ്, തഹസിൽദാർ ചന്ദ്രബോസ്, വെള്ളോറ രാജൻ, ഗോപിനാഥ് എന്നിവർ സംസാരിച്ചു.