പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പുതിയ സൗകര്യങ്ങൾ ; അത്യാധുനിക സംവിധാനങ്ങളോടെ പുതിയ തീവ്രപരിചരണ വിഭാഗം വരുന്നു


പരിയാരം :- പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ അത്യാധുനിക സംവിധാനങ്ങളോടെ പുതിയ തീവ്രപരിചരണ വിഭാഗം (ക്രിട്ടിക്കൽ കെയർ യൂണിറ്റ്) കെട്ടിടം നിർമിക്കുന്നതിനു 21.75 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചത് ആശുപ്രതിയുടെ മുന്നേറ്റത്തിനു വഴി തുറക്കും.

പരിമിത സൗകര്യങ്ങൾ മാത്രമുള്ള അത്യാഹിതവിഭാഗമാണു നിലവിലുള്ളത്. കെട്ടിടം യഥാർഥ്യമാക്കുക എന്നതാണ് അധികൃതരുടെ മുന്നിലുള്ള അടുത്ത കടമ്പ. 46373.25 ചതുരശ്രയടി വിസ്ത‌ീർണത്തിലാണ് കെട്ടിടമൊരുങ്ങുക. 50 രോഗികളെ കിടത്തി ചികിത്സിക്കാനാകും.

Previous Post Next Post