സ്വകാര്യ ബസും മിനിലോറിയും കൂട്ടിയിടിച്ച് അപകടം ; നിരവധി പേർക്ക് പരിക്കേറ്റു
പാപ്പിനിശ്ശേരി :- ദേശീയപാത കീച്ചേരിക്കുന്നിന് സമീപം സ്വകാര്യ ബസും മിനിലോറിയും കൂട്ടിയിടിച്ച് ഒട്ടേറെ യാത്രക്കാർക്ക് പരു ക്കേറ്റു. ഗുരുതരമായി പരുക്കേറ്റ 5 യാത്രക്കാർ സ്വകാര്യ ആശുപ്രതി യിൽ ചികിത്സ തേടി. ഇന്നലെ വൈകിട്ട് 3ന് കീച്ചേരിക്കുന്ന് വള വിനു സമീപമാണ് അപകടം. കണ്ണൂരിൽ നിന്നു തളിപ്പറമ്പ് ഭാഗ ത്തേക്കു പോകുന്ന ലിമിറ്റഡ് സ്‌റ്റോപ് ബസ് മറ്റൊരു വാഹന ത്തെ മറികടക്കുന്നതിനിടെയാണ് അപകടം. എതിരെ വന്ന ലോറി യിൽ ഇടിച്ചു നിയന്ത്രണംവിട്ട ബസ് ഓവുചാലും കടന്നു വീട്ടുമ തിലിൽ ഇടിച്ചാണ് നിന്നത്. അമി തവേഗമാണ് അപകടത്തിനിടയാ ക്കിയതെന്നു നാട്ടുകാർ പരാതി •