കണ്ണൂരിൽ ബേങ്ക് ജീവനക്കാരിയെ ഉപദ്രവിക്കാൻ ശ്രമിച്ച 60-കാരൻ അറസ്റ്റിൽ


കണ്ണൂർ :- നഗരമധ്യത്തിലൂടെ നടന്നുപോകുകയായിരുന്ന ബേങ്ക് ജീവനക്കാരിയെ കടന്നു പിടിച്ച 60-കാരൻ അറസ്റ്റിൽ. വളപട്ടണം സ്വദേശി മുഹമ്മദ് ഇഷാഖിനെയാണ് ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രി 7.30-ഓടെയാണ് സംഭവം.

ബാങ്കിൽ നിന്ന് ഇറങ്ങിയ ജീവനക്കാരി ബസ് കയറാനായി താവക്കര ബസ്സ്റ്റാൻഡ് റോഡിലൂടെ നടന്നുപോകവെ എതിർദിശയിൽ വന്ന മുഹമ്മദ് ഇഷാഖ് ഉപദ്രവിക്കാൻ ശ്രമിക്കുകയാ യിരുന്നു. യുവതി ബഹളം വെച്ചതിനെത്തുടർന്ന് നാട്ടുകാർ ഓടിക്കൂടി. ഓടിരക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പിടിച്ച് പോലീസിൽ ഏൽപ്പിച്ചു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Previous Post Next Post