കൊളച്ചേരി :- കൂത്തുപറമ്പ് സമര പോരാളി പുഷ്പൻ്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ചുകൊണ്ട് സിപിഐ എം കൊളച്ചേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിങ്കൽകുഴിബസാറിൽ മൗന ജാഥയും അനുശോചന യോഗവും നടത്തി.
ലോക്കൽ സിക്രട്ടറി ശ്രീധരൻ സംഘമിത്ര ലോക്കൽ കമ്മിറ്റി അംഗങ്ങളായ പി.പി കുഞ്ഞിരാമൻ ,കെ.രാമകൃഷ്ണൻ മാസ്റ്റർ ,DYFI മേഖല സിക്രട്ടറി അക്ഷയ് കൊളച്ചേരി പ്രസംഗിച്ചു.കുഞ്ഞിരാമൻ കൊളച്ചേരി, സി. പത്മനാഭൻ എന്നിവർ നേതൃത്വം നൽകി.