കാവുംചാൽ അംഗൻവാടിയിലേക്ക് യാത്രാ സൗകര്യം ഒരുക്കണമെന്ന് CPIM പള്ളിപറമ്പ് ബ്രാഞ്ച് സമ്മേളനം; സി. സജിത്ത് ബ്രാഞ്ച് സിക്രട്ടറിയായി തുടരും


കൊളച്ചേരി :-
  കൊളച്ചേരി പഞ്ചായത്തിലെ ആറാം വാർഡിലെ കാവുംചാൽ അംഗൻവാടിയിലേക്ക് യാത്രാ സൗകര്യം ഒരുക്കണമെന്ന് CPIM പള്ളിപറമ്പ് ബ്രാഞ്ച് സമ്മേളനം കൊളച്ചേരി പഞ്ചായത്തിനോട് ആവശ്യപ്പെട്ടു.

ബ്രാഞ്ച് സമ്മേളനം മയ്യിൽ ഏറിയാ കമ്മിറ്റി അംഗം പി.വി ഗംഗാധരൻ ഉദ്ഘാടനം ചെയ്തു.ആർ ഷാജി അധ്യക്ഷത വഹിച്ചു.കെ. ഉണ്ണികൃഷ്ണൻ പതാക ഉയർത്തി. കെ പി സജീവ് പതാകാഗാനം ആലപിച്ചു.

ലോക്കൽ സിക്രട്ടറി ശ്രീധരൻ സംഘമിത്ര , ലോക്കൽ കമ്മിറ്റി അംഗങ്ങളായ കുഞ്ഞിരാമൻ കൊളച്ചേരി, എം.വി ഷിജിൻ , കെ.പി സജീവ് , എം. രാമചന്ദ്രൻ സംസാരിച്ചു.

 സി. സജിത്തിനെ സിക്രട്ടറിയായി വീണ്ടും തിരഞ്ഞെടുത്തു.



Previous Post Next Post