മാങ്ങാട്ടുപറമ്പ് KAP നാലാം ബറ്റാലിയനിൽ പൊലീസുകാർ നട്ടുവളർത്തിയ ചെണ്ടുമല്ലികൃഷിയുടെ വിളവെടുപ്പ് നടത്തി


മാങ്ങാട്ടുപറമ്പ് :-
മാങ്ങാട്ടുപറമ്പ് കെഎപി നാലാം ബറ്റാലിയനിൽ പൊലീസുകാർ നട്ടുവളർത്തിയ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് നടന്നു. കെഎപി കമൻഡാന്റ് കെ.ജെ.ദേവസ്യ ഉദ്ഘാടനം ചെയ്തു.

 അസി.കമൻഡാന്റുമാരായ സുരേഷ്, പി.ഗംഗാധരൻ, ഐ.വി.സോമരാജൻ, ഇൻസ്പെക്ടർമാരായ ടി.ബാബു, സുനിൽകുമാർ, എൻ കെ.ബിജു, രവീന്ദ്രൻ, രാധാകൃഷ്ണൻ കാവുമ്പായി, ദിനേശൻ, കെ.വിശ്വംഭരൻ, കെ.രഞ്ജിത്ത്, അനിരുദ്ധ്, അഖിലേഷ്, വിപിൻ വേണു തുടങ്ങിയവർ പങ്കെടുത്തു. ആന്തൂർ കൃഷിഭവൻ്റെ സഹകരണത്തോടെ ഹവിൽദാർ അരുൺ കല്ലൻ, സജീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പൂകൃഷി നടത്തിയത്.


Previous Post Next Post