ദേശീയ അധ്യാപകദിനത്തിൽ KSSPA കുറ്റ്യാട്ടൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുതിർന്ന അധ്യാപികയെ ആദരിച്ചു



കുറ്റ്യാട്ടൂർ: - ദേശീയ അധ്യാപകദിനമായ ഇന്ന് KSSPA കുറ്റ്യാട്ടൂർ മണ്ഡലം കമ്മിറ്റി മുതിർന്ന അധ്യാപികയെ ആദരിച്ചു. പഴശ്ശി (കണ്ടക്കൈ റോഡ് )യിലെ സതി ടീച്ചറെയാണ്‌ വീട്ടിലെത്തി ആദരിച്ചത്. 

മുതിർന്ന അംഗം ടി ഒ നാരായണൻ കുട്ടിയുടെ സാന്നിധ്യത്തിൽ സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് എം.വി കുഞ്ഞിരാമൻ മാസ്റ്റർ ഷാൾ അണിയിച്ചു. എം.വി.കുഞ്ഞിരാമൻ മാസ്റ്റർ എം.ബാലകൃഷ്ണൻ മാസ്റ്റർ, ഇ.കെ വാസുദേവൻ , കെ.പ്രഭാകരൻഎന്നിവർ സംസാരിച്ചു
Previous Post Next Post