KSSPU മയ്യിൽ യൂണിറ്റിന്റെ നേതൃത്വത്തിൽ ധനസഹായം നൽകി


മയ്യിൽ :- കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ മയ്യിൽ യൂണിറ്റ് സാന്ത്വന സമിതിയുടെ ഈ വർഷത്തെ സാന്ത്വന സഹായം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.വി അജിത വിതരണം ചെയ്തു. പി.കെ ചന്ദ്രൻ, വി.ഷൈമ ബി.സരോജിനി, കെ.കെ കൃഷ്ണൻ എന്നിവരുടെ ചികിത്സാ ഫണ്ടിലേക്ക് മുപ്പതിനായിരം രൂപയാണ് വിതരണം ചെയ്തത്.

സാന്ത്വന സമിതി ചെയർപേഴ്സൺ പി.വി പത്മിനിയുടെ അദ്ധ്യക്ഷതയിൽ പെൻഷൻ ഭവനിൽ നടന്ന പരിപാടിയിൽ സംസ്ഥാന കമ്മറ്റി അംഗം ഇ.മുകുന്ദൻ, ബ്ലോക്ക് രക്ഷാധികാരി കെ.ബാലകൃഷ്ണൻ ,ബ്ലോക്ക് പ്രസിഡണ്ട് കെ.വി യശോദ ടീച്ചർ, സെക്രട്ടറി സി.പത്മനാഭൻ, യൂണിറ്റ് പ്രസിഡണ്ട് കെ.നാരായണൻ മാസ്റ്റർ എന്നിവർ സമിതിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളെ പ്രശംസിച്ചു കൊണ്ട് സംസാരിച്ചു. കൺവീനർ ടി.രാഘവൻ സ്വാഗതവും യൂണിറ്റ് സെക്രട്ടറി എം.പി പ്രകാശ് കുമാർ നന്ദിയും പറഞ്ഞു.

             

Previous Post Next Post