മയ്യിൽ :- മയ്യിൽ ടൗണിൽ മയ്യിൽ ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്‌കൂളിനു സമീപത്തെ ബസ് കാത്തിരിപ്പു കേന്ദ്രത്തിനും ടൗൺ പള്ളിക്കും മുൻവശമുള്ള പ്രധാന റോഡിലെ വൻകുഴി അപകടങ്ങൾക്ക് കാരണമാകുന്നു. റോഡിനു നടുവിലാണ് വൻകുഴി രൂപപ്പെട്ടിട്ടുള്ളത്. ഈ റോഡിലെ ഹംപിനടുത്തായി ഉണ്ടായിട്ടുള്ള ആഴമേറിയ കുഴി പെട്ടെന്ന് തിരിച്ചറിയാൻ കഴിയാത്തതിനാൽ കുഴിയിൽ പതിച്ച് വാഹനങ്ങൾക്ക് കേടുപാട് സംഭവിക്കു ന്നതായി ഡ്രൈവർമാർ പറയുന്നു. രാത്രിയിലാണു വാഹനങ്ങൾ കുഴിയിൽ വീഴുന്നത്.
കുഴിയിൽ പതിക്കാതിരിക്കാൻ ഇടത് വലത് വശങ്ങളിലേക്ക് വെട്ടിച്ച് മുന്നോട്ടു പോകുന്ന വാഹനങ്ങൾ എതിരെ വരുന്ന വാഹനങ്ങളിൽ ഇടിച്ചാണ് കൂടുതലായും അപകടങ്ങൾ സംഭവിക്കുന്നത്. വെട്ടിച്ച് കടന്നുപോകുന്ന വാഹനങ്ങൾ യാത്രക്കാർക്കും പള്ളിയിലെത്തുന്നവർക്കും ഭീഷണിയാകുന്നതായി പരിസരത്തെ വ്യാപാരികൾ പറയുന്നു.