കണ്ണൂർ :- പോക്സോ കേസിൽ പ്രതിയായ പള്ളിപ്പറമ്പ് _ ചെക്കിക്കുളം സ്വദേശിയെ കണ്ണൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ - പോക്സോ കോടതി വെറുതെ വിട്ടു. പള്ളിപറമ്പ്- ചെക്കിക്കുളം സ്വദേശി കെ മുഹമ്മദ് കുഞ്ഞിയെയാണ് കോടതി കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെ വിട്ടത്.
2022ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.പോക്സോ നിയമപ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും പ്രതിക്കെതിരെ മയ്യിൽ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് കഴിഞ്ഞ ദിവസം പ്രതിയെ കുറ്റവിമുക്തനാക്കി കൊണ്ട് കോടതി വിധി ഉണ്ടായിരിക്കുന്നത്.