കണ്ണാടിപ്പറമ്പ് :- നവരാത്രി ആഘോഷത്തോടനുബന്ധിച്ച് പുല്ലൂപ്പി വള്ളുവൻകടവ് ശ്രീ മുത്തപ്പൻ മടപ്പുരയിൽ ഒക്ടോബർ 11 വെള്ളിയാഴ്ച വൈകുന്നേരം ഗ്രന്ഥം വെപ്പ്, രാത്രി 8 മണിക്ക് ഗ്രന്ഥപൂജ എന്നിവ നടക്കും.
ഒക്ടോബർ 12 ശനിയാഴ്ച വാഹന പൂജയും ആയുധ പൂജയും ഉണ്ടായിരിക്കും. ഒക്ടോബർ 13 ഞായറാഴ്ച രാവിലെ വിദ്യാരംഭം, വാഹന പൂജ എന്നിവയും നടക്കും. വിദ്യാരംഭം നടത്തുവാൻ ഉദ്ദേശിക്കുന്നവർ മുൻകൂട്ടി പേര് രെജിസ്റ്റർ ചെയ്യേണ്ടതാണ്.