തളിപ്പറമ്പ് :- ഇന്നലെ കാണാതായ തളിപ്പറമ്പ് സ്വദേശിയായ വിദ്യാർത്ഥിക്ക് വേണ്ടിയുള്ള തെരച്ചിൽ ഊർജ്ജിതമാക്കി പോലീസ്. തളിപ്പറമ്പ് പൂക്കോത്ത് തെരു സ്വദേശിയായ 14 വയസ്സുകാരൻ ആര്യനെയാണ് ചൊവാഴ്‌ച വൈകീട്ട് മുതൽ കാണാതായത്. സ്‌കൂൾ യൂണിഫോം ആയിരുന്നു കാണാതാകുമ്പോൾ ധരിച്ചിരുന്ന വേഷം. കൈയ്യിൽ സ്‌കൂൾ ബാഗുമുണ്ടായിരുന്നു. കുട്ടിയെ കണ്ടെത്തുന്നവർ 8594020730 എന്ന നമ്പറിലോ, തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലോ അറിയിക്കേണ്ടതാണ്.
നാല് മണിക്കാണ് വിദ്യാർത്ഥി സ്കൂൾ വിട്ട് തിരികെ വീട്ടിൽ വരേണ്ടത്. കുട്ടി വൈകുന്നത് കണ്ട് സഹപാഠികളോടും മറ്റും അന്വേഷിച്ചിട്ടും വിവരമൊന്നും ലഭിക്കാതെ വന്നതോടെയാണ് വീട്ടുകാർ പൊലീസിൽ പരാതി നൽകിയത്. അമ്മൂമ്മയുടെ വീട്ടിലേക്ക് പോകുന്നുവെന്ന് കുട്ടി കൂട്ടുകാരോട് പറഞ്ഞിരുന്നു. എന്നാൽ ആര്യൻ അവിടെ എത്തിയിട്ടില്ല. ബക്കളം എന്ന സ്ഥലത്തുവച്ച് കുട്ടിയെ കണ്ടവരുണ്ട്. സ്കൂളിൽ നിന്ന് അച്ഛനേയും അമ്മയേയും വിളിച്ചുകൊണ്ടുവരാൻ പറഞ്ഞതിൽ കുട്ടി വല്ലാതെ ആശങ്കയിലായിരുന്നെന്ന് കൂട്ടുകാർ അറിയിച്ചു.