തിരുവനന്തപുരം :- ശുക്ര ഗ്രഹത്തിലേക്കുള്ള ഇന്ത്യയുടെ ആദ്യ പഠന ദൗത്യം, 'ശുക്രയാൻ' എന്നറിയപ്പെടുന്ന വീനസ് ഓർബിറ്റർ മിഷൻ (വിഒഎം) 2028 മാർച്ചിൽ വിക്ഷേപിക്കും. മാർച്ച് 29ന് എൽവിഎം 3 റോക്കറ്റിലാണ് വിക്ഷേപ ണം. 112 ദിവസത്തെ യാത്രയ്ക്കു ശേഷം ജൂ ലൈ 19ന് ശുക്രൻ്റെ ഭ്രമണപഥത്തിൽ വിഒഎ മ്മിനെ എത്തിക്കുകയാണ് ലക്ഷ്യം. ഏകദേശം1236 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കു ന്നത്.
വിഒഎമ്മിൽ 19 ശാസ്ത്രീയ പഠനോപകര ണങ്ങൾ (പേലോഡ്) കൊണ്ടു പോകാമെന്നാ ണ് വിദഗ്‌ധ അവലോകന സമിതി ശുപാർശ ചെയ്തത്. ശുക്രൻ്റെ പൊതുഅവസ്‌ഥ പഠിക്കു കയാണ് ലക്ഷ്യം. ഭാവിയിലെ ശുക്രദൗത്യങ്ങൾ ക്ക് ആവശ്യമായ വിവരശേഖരം ദൗത്യത്തിലൂ ടെ കണ്ടെത്തും. ശുക്രൻ്റെ അന്തരീക്ഷത്തിലെ ചൂട് പ്രതിരോധിക്കാനും വായു നിയന്ത്രിച്ച് വേഗം കൈകാര്യം ചെയ്യാനുമുള്ള (എയ്റോ ബ്രേക്കിങ്) പരീക്ഷണങ്ങളും നടക്കും.
ശുക്രനു ചുറ്റും 500 കിലോമീറ്റർ വരെ അടു ത്തും 60,000 കിലോമീറ്റർ വരെ അകലെയുമാ യി ദീർഘവൃത്താകൃതിയിലെ ഭ്രമണപഥ ത്തിൽ എത്തുന്ന വിഒഎം 6-8 മാസം കൊണ്ട് എയ്റോബ്രേക്കിങ്ങിലൂടെ വേഗം ക്രമീകരിച്ച് 200 X 600 കിലോമീറ്റർ ഭ്രമണപഥത്തിലേക്ക് എത്തും. അവിടെ നിന്ന് ശുക്രനെ ഏറ്റവും അടുത്തു നിരീക്ഷിക്കാനും പഠിക്കാനുമാകും.