തിരുവനന്തപുരം :- അച്ചടിക്കൂലി കുടിശ്ശിക കാരണം അവതാളത്തിലായ ആർ.സി, ഡ്രൈവിങ് ലൈസൻസ് അച്ചടി പ്രതിസന്ധി മറികടക്കാൻ മോട്ടോർ വാഹനവകുപ്പ് കാർഡ് അച്ചടി നിർത്തുന്നു. ആവശ്യപ്പെടുന്നവർക്ക് മാത്രമാകും ഇനി കാർഡുകൾ നൽകുക. വേണ്ടവർ 200 രൂപ അടയ്ക്കണം.
മറ്റുള്ളവർക്ക് ഡിജിറ്റൽ പകർപ്പ് ഉപയോഗിക്കാം. കേന്ദ്രസർക്കാരിന്റെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളായ എം.പരിവാഹൻ, ഡിജി ലോക്കർ എന്നിവയിൽ ആർ.സി, ലൈസൻസ് ഡിജിറ്റൽ പ്രിന്റ് ലഭിക്കും. ഇതിന് അസലിന്റെ നിയമസാധുതയുണ്ട്. ഇവ മൊ ബൈൽഫോണിൽ ലഭ്യമാകും. സ്മാർട്ട്ഫോൺ ഉപയോഗിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് ഡിജിറ്റൽ ലൈസൻസിന്റെ ക്യൂ.ആർ കോഡുള്ള ഭാഗം പ്രിന്റ് ചെയ്ത് ഉപയോഗിക്കാം.