സാമ്പത്തിക പ്രതിസന്ധി രൂക്ഷം ; ട്രഷറികളിൽ ബില്ലുകൾക്ക് വിലക്ക്


തിരുവനന്തപുരം :- സാമ്പത്തികപ്രതിസന്ധി രൂക്ഷമായതോടെ ട്രഷറിയിൽ നിയന്ത്രണം കർശനമാക്കി സർക്കാർ. ഈമാസം ആദ്യത്തെ ഏഴുദിവസം ശമ്പളവും പെൻഷനും മാത്രമേ നൽകാവൂവെന്നാണ് നിർദേശം. മറ്റു ബില്ലുകളൊന്നും പരിഗണിക്കരുതെന്ന് ധനവകുപ്പ് ട്രഷറികൾക്ക് നിർദേശം നൽകി.

അധ്യാപകരുടെ ശമ്പള ബിൽ മാറാൻ വിദ്യാഭ്യാസ ഓഫീസർമാർ കൗണ്ടർ സൈൻ ചെയ്യണമെന്നും നിർദേശിച്ചു. ഇതോടെ, അധ്യാപകർക്ക് ശമ്പളം വൈകുന്ന സ്ഥിതിയായി. ശമ്പളവും പെൻഷനും ഉറപ്പുവരുത്തുന്നതിനൊപ്പം അടിയന്തര സ്വഭാവമുള്ള ബില്ലുകളും മാറുന്ന പതിവുണ്ടായിരുന്നു. ഇത്തവണ കണ്ടിൻജന്റ് ബില്ലുകൾ ഉൾപ്പെടെയുള്ളവ ഒരു കാരണവശാലും മാറാൻ പാടില്ലെന്നാണ് നിർദേശം.




Previous Post Next Post