മൃദംഗശൈലേശ്വരി ക്ഷേത്രത്തിൽ കഥകളി മഹോത്സവത്തിന് ഒക്ടോബർ 24 ന് തുടക്കമാകും


ഇരിട്ടി :- തഞ്ചാവൂർ സൗത്ത് സോൺ കൾച്ചറൽ സെന്ററിൻ്റെയും മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിന്റെയും നേതൃത്വത്തിൽ നടത്തുന്ന രണ്ടാമത് കോട്ടയത്ത് തമ്പുരാൻ കഥകളി മഹോത്സവം 24 മുതൽ 31 വരെ ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടക്കും. കഥകളി ആചാര്യൻ സദനം ബാലകൃഷ്ണന്റെ നേതൃത്വത്തിൽ പ്രമുഖ കലാകാരൻമാർ പങ്കെടുക്കുന്ന കളിയരങ്ങിൽ കോട്ടയം തമ്പുരാൻ്റെ നാല് ആട്ടക്കഥകളുടെ സമ്പൂർണ രംഗാവതരണമാണ് നടക്കുക. ദിവസവും വൈകുന്നേരം 4 മണി മുതൽ രാത്രി 9.30 വരെ ആയിരിക്കും കഥകളി.

24, 25 തീയതികളിൽ ബകവധം, 26, 27 തീയതികളിൽ കിർമീര വധം, 28, 29 തീയതികളിൽ കല്യാണസൗഗന്ധികം, 30, 31 തീയതികളിൽ കാലകേയവധം എന്നിവ യാണ് നടക്കുക. ഇതോടൊപ്പം ഈ ദിവസങ്ങളിൽ രാവിലെ 9.30 മുതൽ 12 മണിവരെ കഥകളി ശില്പശാലയും നടക്കും. ക്ഷേത്രം എക്സ‌ിക്യൂട്ടീവ് ഓഫീസർ എം.മനോഹരൻ, ട്രസ്റ്റി ബോർഡ് ചെയർമാൻ എ.കെ മനോഹരൻ, സൗത്ത് സോൺ കൾച്ചറൽ സെൻറർ തഞ്ചാവൂർ ഡയറക്ടർ കെ.കെ. ഗോപാലകൃഷ്ണൻ, ട്രസ്റ്റി ബോർഡ് അംഗങ്ങളായ കെ.രാമചന്ദ്രൻ, കെ.രാജീവൻ, ആഘോഷ കമ്മിറ്റി സെക്രട്ടറി സി.കെ രവീന്ദ്രൻ നായർ എന്നിവർ പങ്കെടുത്തു.

Previous Post Next Post