ശബരിമല :- തുലാംമാസ പൂജകൾ പൂർത്തിയാക്കി ശബരിമല ക്ഷേത്രനട അടച്ചു. ചിത്തിര ആട്ടത്തിരുനാളിനായി ഒക്ടോബർ 30ന് വീണ്ടും തുറക്കും. 31നാണ് ചിത്തിര ആട്ടത്തിരുനാൾ. ഇപ്പോഴത്തെ മേൽശാന്തിയുടെ അയ്യപ്പ സന്നിധിയിലെ അവസാന പൂജയാകും ഇത്. മണ്ഡലകാല തീർഥാടനത്തിനായി നവംബർ 15ന് നടതുറക്കുന്നത് ഇപ്പോഴത്തെ മേൽശാന്തിയാണ്. അന്ന് രാത്രി പുതിയ മേൽശാന്തിമാരുടെ സ്ഥാനാരോഹണച്ചടങ്ങും നടക്കും.
ഇന്നലെ രാവിലെ ദർശനത്തിനു നല്ല തിരക്ക് ഉണ്ടായിരുന്നു. ഉച്ചപൂജ കഴിഞ്ഞ് നട അടയ്ക്കാറായപ്പോഴേക്കും തിരക്ക് കുറഞ്ഞത് ആശ്വാസമായി. വൈകിട്ട് പുഷ്പാഭിഷേകം, പടിപൂജ എന്നിവ നടന്നു. അത്താഴ പൂജയ്ക്കു ശേഷം മേൽശാന്തി പി.എൻ മഹേഷ് അയ്യപ്പ വിഗ്രഹത്തിൽ ഭസ്‌മാഭിഷേകം നടത്തി. തുടർന്ന് ഹരിവരാസനം ചൊല്ലി നട അടച്ചു.