ADM ന്റെ മരണത്തിന് ഉത്തരവാദിയായ പി പി ദിവ്യക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കൊളച്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി


കമ്പിൽ :-
നീതിമാനായ ADM നവീൻ ബാബുവിന്റെ മരണത്തിന് ഉത്തരവാദിയായ പി.പി ദിവ്യക്കെതിരെ നടപടി സ്വീകരിക്കുക , കേസ് അട്ടിമറിക്കാനുള്ള ഭരണകൂടത്തിന്റെ കള്ളക്കളികൾ അവസാനിപ്പിക്കുക , ADMൻ്റെ കുടുംബത്തിന് നീതി ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കൊളച്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കമ്പിൽ ബസാറിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. പ്രകടനത്തിന് മണ്ഡലം പ്രസിഡണ്ട് ടി.പി സുമേഷ് നേതൃത്വം നൽകി. 

നേതാക്കളായ കെ.എം ശിവദാസൻ, സി.ശ്രീധരൻ മാസ്റ്റർ, കെ.പി മുസ്തഫ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം  സജ്മ, വി.സന്ധ്യ, സുനിതാ അബൂബക്കർ, എം.ടി അനില, ഷീജ, ബിന്ദു, രേഷ്മ, വിദ്യ, ഷൈജു എം.ടി, അനിൽകുമാർ, പി.പി ശാദുലി, എ.ഭാസ്കരൻ, വത്സൻ എടക്കൈ, സി.കെ സിദ്ദീഖ്, സി.പി മൊയ്തു, എറമുള്ളാൻ, കെ.സുമിത്ര, കെ.നാരായണൻ തുടങ്ങിയവർ നേതൃത്വം നൽകി.

കമ്പിൽ ബസാറിൽ നടന്ന പ്രതിഷേധയോഗം DCC നിർവ്വഹകസമിതി അംഗം കെ.എം ശിവദാസൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡണ്ട് ശ്രീധരൻ മാസ്റ്റർ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം സജ്മ, സുനിത അബൂബക്കർ, വി.സന്ധ്യ തുടങ്ങിയവർ സംസാരിച്ചു .മണ്ഡലം പ്രസിഡണ്ട് ടി.പി സുമേഷ് അധ്യക്ഷത വഹിച്ചു. എ.ഭാസ്കരൻ സ്വാഗതവും സി.കെ സിദ്ദീഖ് നന്ദിയും പറഞ്ഞു.

Previous Post Next Post