കണ്ണൂർ :- കോടതിയിൽ ഹാജരാക്കി തിരികെ ജയിലിലെത്തിച്ച തടവുകാരനിൽ നിന്നും കഞ്ചാവ് പിടികൂടി. സെൻട്രൽ ജയിലിലെ തടവുകാരനായ സെരീജിൽ നിന്നാണ് 25 ഗ്രാം കഞ്ചാവ് പിടികൂടിയത്.
തലശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ ഹാജരാക്കി തിരികെയെത്തിച്ച തടവുകാരനെ ജയിലിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഇന്ത്യൻ റിസർവ്വ് ബറ്റാലിയൻ സേനാംഗങ്ങൾ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. സെൻട്രൽ ജയിൽ സുപ്രണ്ട് കെ.വേണുവിൻ്റെ പരാതിയിൽ ടൗൺ പോലീസ് കേസെടുത്തു.