കണ്ണൂർ:- കുടിവെള്ള പ്രശ്നം രൂക്ഷമായി തുടർന്ന് കൊണ്ടിരിക്കുന്ന നൂഞ്ഞേരി പട്ടികജാതി കോളനിയിൽ കുടിവെളള പ്രശ്നം പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സംസ്ഥാന ദളിത് കോൺഗ്രസ്സ് ജനറൽ സെക്രട്ടറി ദാമോദരൻ കൊയിലേരിയൻ്റ നേതൃത്വത്തിൽ കണ്ണൂർ എഡിഎം ന് മെമ്മോറാണ്ടം കൈമാറി.
വേനൽ കാലത്തു കൊളച്ചേരി പഞ്ചായത്തിൻ്റെ കാരുണ്യം കൊണ്ട് വണ്ടികളിൽ കുടിവെള്ളം കോളനിയിൽ എത്തിക്കാറുണ്ടെങ്കിലും കോളനി നിവാസികൾക്ക് പരിമിതമായി മാത്രമേ കുടിവെള്ളം ലഭ്യമാകുകയുള്ളൂവെന്നും പഞ്ചായത്തിൻ്റെയും ബ്ലോക്ക് പഞ്ചായത്തിന്റെയും പരിശ്രമഫലമായി ഏകദേശം നാലു വർഷമായി കോളനിയിൽ കിണർ കുത്താൻ ഫണ്ട് അനുവദിച്ചിരുന്നെങ്കിലും ആ ഫണ്ട് വിനിയോഗിക്കാൻ കോളനിയിൽ സാധ്യമല്ലാത്തതിനാൽ അനുവദിച്ച ഫണ്ട് ഇന്നും നില നിൽക്കുകയാണെന്നും ആയതുകൊണ്ട് ബഹുമാനപ്പെട്ട കലക്‌ടർക്കു കോളനിക്കു തൊട്ടു തന്നെ രണ്ടര സെൻ്റ് സ്ഥലം വാങ്ങാൻ ധനസഹായം അനുവദിച്ചു തരണമെന്നു കോളനി നിവാസികൾ അപേക്ഷ നൽകിയിട്ടുണ്ടെന്നും എത്രയും പെട്ടെന്ന് കിണർ കുത്താൻ സ്ഥലം വാങ്ങാൻ ധനസഹായം നൽകണമെന്ന് ജില്ലാ കലക്‌ടറോട് ആവശ്യപ്പെടുന്നതാണ് പ്രസ്തുത മെമ്മോറാണ്ടം.
ദാമോദരൻ കൊയിലേര്യൻ, കെ.രാഗേഷ്, പ്രസീത, റിജിന, സജിന, ദിൽന, രസ്‌ന, റീഷ, യമുന എന്നിവർ ചേർന്നാണ് മെമ്മോറാണ്ടം സമർപ്പിച്ചത്.