അക്രമികൾ ഹെൽമറ്റും കല്ലുമായി ബസ്സ് ജീവനക്കാരെ മർദ്ദിക്കാൻ ബസ്സിൽ കയറുകയും ബസ്സിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു. ഇവരുടെ അക്രമത്തിൽ ബസ്സിലെ യാത്രക്കാരനും ജീവനക്കാരനും മർദ്ദനമേറ്റു.
മലയാള മനോരമ ജീവനക്കാരനായ കണ്ടക്കൈ സ്വദേശിയായ രാധാകൃഷ്ണനാണ് പരിക്കേറ്റ യാത്രികൻ. തലയ്ക്ക് പരിക്കേറ്റ ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്. ബസ്സ് കണ്ടക്ടറായ രജീഷിനും പരിക്കേറ്റു.