കണ്ണൂർ :- നവരാത്രി ആഘോഷങ്ങൾക്ക് നാളെ വിദ്യാരംഭത്തോടെ സമാപിക്കും. ഒൻപതു രാവുകളെ ധന്യമാക്കിയ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ക്ഷേത്രങ്ങളിൽ വിവിധ കലാ സാംസ്കാരിക പരിപാടികൾ അരങ്ങേറി. കഴിഞ്ഞ ഒരു വർഷ മായി ഗാനാലാപനവും നൃത്തവും ഉൾപ്പെടെ പരിശീലച്ചവർ ഈ രാവുകളിൽ വിവിധ ക്ഷേത്രങ്ങളിൽ അരങ്ങേറ്റം നടത്തി. ക്ഷേത്രങ്ങളിലും തറവാടുകളിലും ഇന്നലെ ഗ്രന്ഥ പൂജ നടന്നു. ഇന്ന് മഹാനവമി ദിവ സം സ്‌ഥാപനങ്ങളിലും മറ്റും മഹാനവമി പൂജ നടക്കും. നാളെ വാഹന പൂജയും ഗ്രന്ഥമെടുക്കലും എഴുത്തിനിരുത്തലും നട ക്കും. ഇതിന് വിപുലമായ ഒരുക്ക ങ്ങളാണ് ക്ഷേത്രങ്ങളിൽ നടത്തിയത്.
വാഹന പൂജയ്ക്കും ക്ഷേത്രമുറ്റങ്ങളിൽ വലിയ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ദേവി ക്ഷേത്രങ്ങളിലും തറവാടുകളി ലും ഇന്നും നാളെയും രാത്രി ഗുരുസി പൂജ നടക്കും. ഗാനവും നൃത്തവും ഉൾപ്പെടെ വിവിധ കലാ പരിപാടികൾ പരിശീലിപ്പിക്കുന്ന സ്ഥാപനങ്ങളിൽ നാളെ പുതിയ കുട്ടികളുടെ ക്ലാസുകൾ ആരംഭിക്കും. അജ്ഞാനമാകുന്ന ഇരുളകറ്റി അറിവിൻ്റെ പ്രകാശം പ്രദാനം ചെയ്യുന്നുവെന്നതാണ് നവരാ : ത്രി ആഘോഷത്തിന്റെ സുപധാന സന്ദേശം. ശക്‌തി സ്വരൂപി ണിയായ ദുർഗാദേവിയുടെ ഒൻ - പത് ഭാവങ്ങളാണ് നവരാത്രി - നാളുകളിൽ ആരാധിക്കപ്പെടുന്ന - ത്. കാളി, മഹാലക്ഷ്മി, സരസ്വ തി എന്നിങ്ങനെ സങ്കൽപിച്ചാ ണു ഈ സമയത്തെ പൂജകൾ. നവരാത്രി പൂർത്തിയാകുന്നതോ ടെ അറിവും സമ്പത്തും സമൃദ്ധി യും ഉണ്ടാകുമെന്നും ദുരിതശമ നം ഉണ്ടാകുമെന്നുമാണു വിശ്വാസം.