കണ്ണൂർ :- കല്യാണ വസ്ത്ര സ്ഥാപനത്തിൽ നിന്നും കൃത്രിമ രേഖകൾ ചമച്ച് ജീവനക്കാർ ലക്ഷങ്ങൾ തട്ടിയതായി പരാതി. മേലെ ചൊവ്വയിലെ ഗ്രൂംസ് വെഡ്ഡിംഗ് ഹബ്ബ് ജീവനക്കാരായ സച്ചിൻ പ്രകാശ്, സുധീഷ് എം.വി, അഭിനവ്.പി , നിഖിൽ.പി എന്നിവർക്കെതിരെയാണ് സ്ഥാപനത്തിന്റെ ക്ലസ്റ്റർ മാനേജരായ അതുൽ.പി യുടെ പരാതിയിൽ കോടതി നിർദ്ദേശപ്രകാരം ടൗൺ പോലീസ് കേസെടുത്തത്.
2023 നവംബർ മാസം മുതൽ ഈ വർഷം മെയ് മാസം വരെയുള്ള കാലയളവിൽ സ്ഥാപനത്തിൻ്റെ ബില്ലുകൾ കൃത്രിമമായി ഉണ്ടാക്കി കല്യാണ വസ്ത്രങ്ങൾ വാടകക്ക് നൽകിയും ഇടപാടുകാർക്ക് ബില്ലുകൾ നൽകാതെയും രണ്ടു ലക്ഷം രൂപയോളം സ്ഥാപനത്തിൽ നിന്ന് കൈക്കലാക്കിയതാണ് പരാതി. സംഭവത്തിൽ ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.