കൊളച്ചേരി :- ഇന്ദിരാഗാന്ധിയുടെ നാല്പത്തി ഒന്നാമത് രക്തസാക്ഷിത്വ വാർഷികദിനത്തിൽ പ്രിയദർശിനി സാംസ്കാരിക വേദി കൊളച്ചേരി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാജി അനുസ്മരണ സദസ് സംഘടിപ്പിച്ചു. ഇന്ദിരാഗാന്ധിയുയുടെ ഛായചിത്രത്തിൽ പുഷ്പാർച്ചന നടത്തി. ദളിത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ശ്രീ ദാമോദരൻ കൊയിലേരിയൻ ഉദ്ഘാടനം ചെയ്തു. സാംസകാരികവേദി ചെയർമാൻ മധു. ഇ. കെ അദ്ധ്യക്ഷത വഹിച്ചു.
കോൺഗ്രസ് നേതാക്കളായ കെ യം നാരായണൻ മാസ്റ്റർ, സി.വാസുമാസ്റ്റർ, എം വി.ഗോപാലൻ പഴശ്ശി,പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീമതി സജ്മ, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി സന്ധ്യ,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് പ്രവീൺകുമാർ, ശ്രീജേഷ് കൊളച്ചേരി എന്നിവർ പ്രസംഗിച്ചു. ടിൻ്റു സുനിൽ, അനിൽകുമാർ, സി.നാരായണൻ, കലേഷ്, ദാമോദരൻ കൊട്ടുങ്ങൽ, രാഘവൻ കരിങ്കൽകുഴി, റൈജു പി വി എന്നിവർ നേതൃത്വം നൽകി. സാംസകാരികവേദി കൺവീനർ പ്രേമാനന്ദൻ N V സ്വാഗതവും, കലേഷ് ചേലേരി നന്ദിയും പ്രകാശിപ്പിച്ചു.