ചേലേരി :- നൂഞ്ഞേരി ബൂത്ത് കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഇന്ദിരാഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി ജനറൽ സെക്രട്ടറി പി.കെ രഘുനാഥൻ ഉദ്ഘാടനം ചെയ്തു. ബൂത്ത് കമ്മറ്റി പ്രസിഡന്റ് കെ.രാഗേഷ് അധ്യക്ഷത വഹിച്ചു.
ദളിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ദാമോദരൻ കൊയിലേരിയൻ അനുസ്മരണ പ്രഭാഷണം നടത്തി. നൂഞ്ഞേരി വാർഡ് കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് കെ. സുമേഷ് ബാബു, ചേലേരി മണ്ഡലം മൈനോറിറ്റി കോൺഗ്രസ് പ്രസിഡന്റ് പി.പി. യൂസഫ് എന്നിവർ സംസാരിച്ചു.