കൊളച്ചേരി :- കൊളച്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നാല്പതാം ചരമവാർഷികവും ഇന്ത്യയുടെ ഉരുക്കു മനുഷ്യനായ സർദാർ വല്ലഭായി പട്ടേലിന്റെ 149 ജന്മദിനവും ജനപ്രിയ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെയുടെ ജന്മവാർഷിക ദിനവും സംയുക്തമായി ആചരിച്ചു കമ്പിൽ MN ചേലേരിസ്മാരകം മന്ദിരത്തിന് മുമ്പിൽ നടന്ന ഇന്ദിരാഗാന്ധിയുടെ ഛായാ ചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു.
പുഷ്പാർച്ചനക്ക് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ടി പി സുമേഷ് നേതൃത്വം നൽകി. തുടർന്നു നടന്ന അനുസ്മരണയോഗം ഡി.സി.സി നിർവ്വാഹകസമിതി അംഗം കെ എം ശിവദാസൻ ഉദ്ഘാടനം ചെയ്തു ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി അബ്ദുള്ളകയ്പയിൽ മുഖ്യപ്രഭാഷണം നടത്തി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം സജിമമണ്ഡലം വൈസ് പ്രസിഡണ്ട് സുനിത അബൂബക്കർ , എ.പി. രാജീവൻ, വി സന്ധ്യ,തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിമാരായ എം.ടി.അനീഷ് സ്വാഗതവും സി.കെ.സിദ്ദീഖ് നന്ദിയും പറഞ്ഞു.