ഹജ്ജ് ; ആദ്യ ഗഡു പണം അടക്കാനുള്ള സമയപരിധി നാളെ അവസാനിക്കും


കൊണ്ടോട്ടി :- സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടവർക്ക് ഒന്നാം ഗഡു പണം അടയ്ക്കുന്നതിനുള്ള സമയപരിധി വ്യാഴാഴ്ച അവസാനിക്കും. 1,30,300 രൂപയാണ് ഒന്നാംഗഡുവായി അടയ്ക്കേണ്ടത്. മൂന്നു ഗഡുക്കളായാണ് ഹജ്ജ് കമ്മിറ്റി തുക ഈടാക്കുക.

ഓരോ കവർ നമ്പറിനും പ്രത്യേകം ലഭിക്കുന്ന പേ-ഇൻ സ്ലിപ്പ് ഡൗൺലോഡു ചെയ്ത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അല്ലെങ്കിൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ഏതെങ്കിലും ബ്രാഞ്ചിലോ ഓൺലൈൻ ആയോ വേണം പണമടയ്ക്കാൻ. കേരളത്തിൽ നിന്ന് അവസരം ലഭിച്ച ഭൂരിപക്ഷം പേരും പണമടച്ചതായി അധികൃതർ പറഞ്ഞു. 14,590 പേർക്ക് കേരളത്തിൽ നിന്ന് അവസരം ലഭിച്ചിട്ടുണ്ട്.

Previous Post Next Post